മാര്‍പാപ്പ വരെ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്; കോടിയേരിക്ക് സമരസമിതിയുടെ മറുപടി

കന്യാസ്ത്രീകള് നടത്തുന്ന സമരത്തിന് പിന്നില് ദുരുദ്ദേശ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് സമരസമിതിയുടെ മറുപടി. മാര്പാപ്പ വരെ തള്ളിപ്പറഞ്ഞ വ്യക്തിയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സമരസമിതി കണ്വീനര് ഫാ.അഗസ്റ്റിന് വട്ടോളി പറഞ്ഞു.
 | 

മാര്‍പാപ്പ വരെ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്; കോടിയേരിക്ക് സമരസമിതിയുടെ മറുപടി

കൊച്ചി: കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ദുരുദ്ദേശ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് സമരസമിതിയുടെ മറുപടി. മാര്‍പാപ്പ വരെ തള്ളിപ്പറഞ്ഞ വ്യക്തിയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

സമര ചരിത്രം സിപിഎം മറക്കരുതെന്നും കോടിയേരിയുടെ പ്രസ്താവന വേദനാജനകമാണെന്നും ഫാ.വട്ടോളി കൂട്ടിച്ചേര്‍ത്തു. സമരം രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞിരുന്നു. സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റിലും കോടിയേരി പറഞ്ഞു.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പ് കുറ്റസമ്മതം നടത്തിയതായാണ് ഏറ്റവും പുതിയ വിവരം. അറസ്റ്റ് ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.