സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

സ്വര്ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നല്കിയ എയര് ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെന്ഷന്.
 | 
സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സ്വപനയ്‌ക്കെതിരെ അന്വേഷണം നടക്കുന്ന ക്രൈംബ്രാഞ്ച് കേസിലെ പരാതിക്കാരനായ എല്‍.എസ് സിബുവിനെയാണ് എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തത്. മാധ്യമങ്ങളോട് സംസാരിച്ചതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് എയര്‍ഇന്ത്യ നല്‍കുന്ന വിശദീകരണം.

സിബുവിനെതിരെ വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് സ്വപ്‌നയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നത്. സ്വപ്‌ന നല്‍കിയ പരാതിയെ തുടര്‍ന്ന് സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലംമാറ്റിയിരുന്നു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ 17 വനിതാ ജീവനക്കാരുടെ പേരില്‍ 2015 ജനുവരിയിലാണ് തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്ക് വ്യാജ പരാതി ലഭിച്ചത്.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എയര്‍ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി സിബുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാല്‍ തന്റെ വാദങ്ങള്‍ പരിഗണിക്കാതെയാണ് തന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് കാട്ടി സിബു ക്രൈംബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സിബു കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.