കന്യാകുമാരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; പ്രതികള്‍ പിടിയില്‍

അഞ്ച് മാസങ്ങള്ക്ക് മുന്പ് കന്യാകുമാരിയില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കഠിനംകുളം സ്വദേശിയായ ആകാശിന്റെതാണ് (22) മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡി.എന്.എ ടെസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും. വാഹന മോഷണ സംഘത്തിലെ അംഗമായിരുന്ന ആകാശിനെ സുഹൃത്തുക്കള് ചേര്ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള് എല്ലാവരും പിടിയിലായതായിട്ടാണ് പോലീസ് നല്കുന്ന സൂചന.
 | 

കന്യാകുമാരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് കന്യാകുമാരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കഠിനംകുളം സ്വദേശിയായ ആകാശിന്റെതാണ് (22) മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡി.എന്‍.എ ടെസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വാഹന മോഷണ സംഘത്തിലെ അംഗമായിരുന്ന ആകാശിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ എല്ലാവരും പിടിയിലായതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന.

വലിയതുറ സ്വദേശിയായ അനു അജു (27), അനുവിന്റെ ഭാര്യ രേഷ്മ (27), കഴക്കൂട്ടം സ്വദേശി ജിതിന്‍ (22), അനുവിന്റെ അമ്മ അല്‍ഫോന്‍സ എന്നിവരാണു പ്രതികള്‍. ഇതില്‍ അനു, രേഷ്മ, ജിതിന്‍ എന്നിവര്‍ വാഹനമോഷണങ്ങള്‍ നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ്. മോഷണത്തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആവശ്യപ്പെട്ട പങ്ക് തന്നില്ലെങ്കില്‍ മോഷണവിവരം പോലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ആകാശിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച് 30ന് രേഷ്മ ആകാശിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയ ശേഷം മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്‍കി. പിന്നീട് അനുവും ജിതിനും ചേര്‍ന്ന് ആകാശിനെ കൊലപ്പെടുത്തുകയും ചെയ്തു. വാടകയ്‌ക്കെടുത്ത കാറില്‍ മൃതദേഹം കന്യാകുമാരിയിലെത്തിച്ച ശേഷം മുഖത്ത് പെട്രോളൊഴിച്ച് ആകാശിന്റെ മൃതദേഹം കത്തിച്ചു. 5 മാസങ്ങള്‍ക്ക് ശേഷം അനുവും രേഷ്മയും തമ്മില്‍ അകന്നതോടെയാണ് കൊലപാതകവിവരം പുറത്താവുന്നത്. ആകാശിന്റെ കൈയ്യിലെ ടാറ്റുവും അന്വേഷണത്തില്‍ വഴിത്തിരിവായി.