ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി; അരുണ നായര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദരം

ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് പരീക്ഷണത്തില് പങ്കാളിയായ മലയാൡയെ ആദരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫെയിസ്ബുക്ക് പേജ്.
 | 
ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി; അരുണ നായര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദരം

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ മലയാൡയെ ആദരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫെയിസ്ബുക്ക് പേജ്. പത്തനംതിട്ട സ്വദേശിയും ലണ്ടനിലെ ഹൈവൈക്കൊംബില്‍ എന്‍എച്ച്എസ് ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അരുണ നായര്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദരം. #SaluteOurHeroes എന്ന ഹാഷ്ടാഗിലാണ് അരുണയെ ബ്ലാസ്‌റ്റേഴ്‌സ് ആദരിച്ചത്.

ADZ-1222 എന്ന വാക്‌സിന്‍ പരീക്ഷണത്തിലാണ് അരുണ പങ്കെടുത്തത്. പരീക്ഷണം വിജയകരമായാല്‍ ഇന്ത്യയിലേക്ക് ഈ വര്‍ഷം അവസാനത്തോടെ ഈ വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തേ തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയും അരുണ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മഹാമാരിക്കാലത്ത് കേരളത്തിലായിരുന്നു ഭര്‍ത്താവ് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. അതിന്റെ മുഴുവന്‍ ചെലവും കേരളസര്‍ക്കാരാണ് വഹിച്ചത്.

തന്റെയും ഭര്‍ത്താവിന്റെയും മാതാപിതാക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നല്‍കി. അതുകൊണ്ടു തന്നെ ഒരു മലയാളി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനെയും എന്റെ സഹജീവികളെയും സഹായിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടെന്നായിരുന്നു അന്ന് അരുണ പറഞ്ഞത്. അരുണയെപ്പോലെയുള്ളവര്‍ വലിയ പ്രചോദനമാണെന്നും അവര്‍ക്ക് നന്ദി പറയുകയാണെന്നും ബ്ലാസ്റ്റേഴ്‌സ് പോസ്റ്റില്‍ പറയുന്നു. പത്തനംതിട്ട സ്വദേശിയും മുന്‍ ബിബിസി മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കൃഷ്ണയാണ് അരുണയുടെ ഭര്‍ത്താവ്.