ചുംബനകൂട്ടായ്മക്ക് അനുമതിയില്ലെന്ന്; പ്രചരണ പരിപാടി സദാചാരക്കാർ തടഞ്ഞു

സദാചാര പോലീസിംഗിനെതിരെ സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മക്ക് പോലീസ് അനുമതി നിഷേധിച്ചു. മറ്റ് യുവജന സംഘടനകളുടെ പ്രതിഷേധവും അക്രമസാധ്യതയും കണക്കിലെടുത്താണ് അനുമതി നിഷേധിച്ചത്. അതേസമയം, കൂട്ടായ്മയെക്കുറിച്ച് ദേശീയ ചാനലിന് അഭിമുഖം നൽകാനെത്തിയ സംഘാടകർക്ക് നേരെ എറണാകുളം മറൈൻഡ്രൈവിൽ വച്ച് കൈയേറ്റ ശ്രമമുണ്ടായി. സ്ത്രീകളടക്കമുള്ളവരെയാണ് സദാചാരപ്പോലീസ് ചമഞ്ഞെത്തിയ ഒരുകൂട്ടമാളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
 | 

ചുംബനകൂട്ടായ്മക്ക് അനുമതിയില്ലെന്ന്; പ്രചരണ പരിപാടി സദാചാരക്കാർ തടഞ്ഞു
കൊച്ചി: സദാചാര പോലീസിംഗിനെതിരെ സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മക്ക് പോലീസ് അനുമതി നിഷേധിച്ചു. മറ്റ് യുവജന സംഘടനകളുടെ പ്രതിഷേധവും അക്രമസാധ്യതയും കണക്കിലെടുത്താണ് അനുമതി നിഷേധിച്ചത്.

അതേസമയം, കൂട്ടായ്മയെക്കുറിച്ച് ദേശീയ ചാനലിന് അഭിമുഖം നൽകാനെത്തിയ സംഘാടകർക്ക് നേരെ എറണാകുളം മറൈൻഡ്രൈവിൽ വച്ച് കൈയേറ്റ ശ്രമമുണ്ടായി. സ്ത്രീകളടക്കമുള്ളവരെയാണ് സദാചാരപ്പോലീസ് ചമഞ്ഞെത്തിയ ഒരുകൂട്ടമാളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. മാധ്യമങ്ങളുടെയും പോലീസിന്റെയും മുമ്പിൽ വച്ചായിരുന്നു പരസ്യമായ ആക്രമണം. ഇത്തരം പരിപാടികൾ കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ചുംബനസമരം നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് ഇവർ ബഹളമുണ്ടാക്കിയത്. ചുംബന സമരം നടത്തിൽ ആക്രമണം നേരിടേണ്ടി വരുമെന്നും അവർ ഭീഷണിപ്പെടുത്തി.