വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും

വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വി.എസിനെതിരായ പ്രമേയം റദ്ദാക്കേണ്ടതില്ലെന്ന് സി.പി.എം അവയ്ലബിൾ പോളിറ്റ് ബ്യൂറോ യോഗം ഞായറാഴ്ച തീരുമാനിച്ചിരുന്നു.
 | 

വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വി.എസിനെതിരായ പ്രമേയം റദ്ദാക്കേണ്ടതില്ലെന്ന് സി.പി.എം അവയ്‌ലബിൾ പോളിറ്റ് ബ്യൂറോ യോഗം ഞായറാഴ്ച തീരുമാനിച്ചിരുന്നു. വി.എസ്. ഉന്നയിച്ച മറ്റാവശ്യങ്ങളിലും തീരുമാനമായില്ല. ഇതിനെ തുടർന്നാണ് വി.എസ് നാളെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.