തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതിക്ക് ജാമ്യം

തിരുവനന്തപുരം സ്വര്ണ്ണക്കടത്ത് കേസില് പ്രതിക്ക് ജാമ്യം.
 | 
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതിക്ക് ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിക്ക് ജാമ്യം. മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി.റമീസിനാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 61-ാമത്തെ ദിവസമാണ് റമീസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം എന്‍ഐഎ കേസില്‍ പ്രതിയായതിനാല്‍ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.