നിയമസഭയിലെ കയ്യാങ്കളി; ജയരാജനും ജലീലിനും ജാമ്യം

നിയമസഭയില് നടന്ന കയ്യാങ്കളിയില് മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.ടി.ജലീല് എന്നിവര്ക്ക് ജാമ്യം.
 | 
നിയമസഭയിലെ കയ്യാങ്കളി; ജയരാജനും ജലീലിനും ജാമ്യം

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവര്‍ക്ക് ജാമ്യം. 35,000 രൂപ വീതം ബോണ്ട് നല്‍കിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ 6 പ്രതികളാണ് ഉള്ളത്. നല് പേര്‍ കോടതിയില്‍ നേരിട്ട് ഹാജരായി നേരത്തേ ജാമ്യം എടുത്തിരുന്നു. പ്രതികള്‍ എല്ലാവരും വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

11-ാം തിയതി വരെ വിടുതല്‍ ഹര്‍ജി നല്‍കാന്‍ കോടതി സമയം അനുവദിച്ചിരുന്നു. കേസ് വീണ്ടും അടുത്ത മാസം 3-ാം തിയതി പരിഗണിക്കും. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സിജെഎം കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസിലെ വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതിയും വ്യക്തമാക്കിയിരുന്നു.