ഗണേശിനെതിരെയുള്ള നടപടി ജനാധിപത്യ വിരുദ്ധമെന്ന് പിള്ള

കെ.ബി.ഗണേശ് കുമാറിനെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് നീക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള.
 | 

ഗണേശിനെതിരെയുള്ള നടപടി ജനാധിപത്യ വിരുദ്ധമെന്ന് പിള്ള
തിരുവനന്തപുരം: കെ.ബി.ഗണേശ് കുമാറിനെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് നീക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള. ഘടകക്ഷി എം.എൽ.എമാരുടെ എണ്ണം നോക്കിയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടപടി തീരുമാനിക്കുന്നത്. ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാവുന്ന അവസ്ഥ ശരിയല്ലെന്നും ബാലകൃഷ്ണ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിനെതിരായ ആരോപണത്തിൽ ഗണേശ് കുമാർ കോടതിയിൽ ഹാജരായി തെളിവ് നൽകും. മദ്യനയവുമായി ബന്ധപ്പെട്ട കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും എന്നാൽ ക്രൈസ്തവ സഭകളുടെ നിലപാടിനൊപ്പമാണ് താനെന്നും പിള്ള പറഞ്ഞു.