ജനവിധി അംഗീകരിക്കുന്നു; തോല്‍വി സമ്മതിച്ച് വി.ടി.ബല്‍റാം

തൃത്താലയില് പരാജയം സമ്മതിച്ച് വി.ടി.ബല്റാം.
 | 
ജനവിധി അംഗീകരിക്കുന്നു; തോല്‍വി സമ്മതിച്ച് വി.ടി.ബല്‍റാം

തൃത്താലയില്‍ പരാജയം സമ്മതിച്ച് വി.ടി.ബല്‍റാം. അവസാന റൗണ്ടില്‍ ലീഡ് തിരിച്ചു പിടിച്ച് എം.ബി രാജേഷ് വിജയം ഉറപ്പാക്കിയതോടെയാണ് ബല്‍റാം ഫെയിസ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്.

തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്ന് ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് മാറിമറിഞ്ഞ തൃത്താലയില്‍ ഒടുവില്‍ എം.ബി.രാജേഷ് വ്യക്തമായ ആധിപത്യം നേടുകയായിരുന്നു.

2011ല്‍ നഷ്ടമായ മണ്ഡലമാണ് എം.ബി.രാജേഷിലൂടെ എല്‍ഡിഎഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. നിലവില്‍ 99 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. എന്‍ഡിഎ പാലക്കാട് മാത്രമാണ് മുന്നിലുള്ളത്. 40 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ.

Posted by VT Balram on Sunday, May 2, 2021