കൈക്കൂലി ആരോപണം: സി.ബി.ഐ അന്വേഷണം വേണമെന്ന് വീണ്ടും വി.എസ്

കെ.എം മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ വീണ്ടും രംഗത്ത്. പല കേസുകളിലും സി.ബി.ഐ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അഴിമതി കേസ് അന്വേഷിക്കാൻ സി.ബി.ഐ തന്നെ വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
 | 
കൈക്കൂലി ആരോപണം: സി.ബി.ഐ അന്വേഷണം വേണമെന്ന് വീണ്ടും വി.എസ്

തിരുവനന്തപുരം:
കെ.എം മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ വീണ്ടും രംഗത്ത്. പല കേസുകളിലും സി.ബി.ഐ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അഴിമതി കേസ് അന്വേഷിക്കാൻ സി.ബി.ഐ തന്നെ വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന കേസുകളിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കോടതിയുടെ അനുകൂല പരാമർശം ലഭിച്ച ഏക ഏജൻസിയും സി.ബി.ഐയാണ്. അതിനാലാണ് സി.ബി.ഐയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വി.എസ് അച്യുതാനന്ദന്റെ നിലപാടുകളെ സി.പി.എം കേന്ദ്രനേതൃത്വം തള്ളി. ആരോപണത്തിൽ സി.ബി.ഐ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന്റേതാണെന്നും സി.പി.എം കേന്ദ്രനേതൃത്വം അറിയിച്ചു.