ബാർ കോഴ: നിയമസഭ സ്തംഭിച്ചു

ബാർ കോഴ പ്രശ്നത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തി വച്ചിരിക്കുകയാണ്. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിൽ ഇരച്ച് കയറി.
 | 
ബാർ കോഴ: നിയമസഭ സ്തംഭിച്ചു

 

തിരുവനന്തപുരം:  ബാർ കോഴ പ്രശ്‌നത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ സ്തംഭിച്ചു. ബഹളത്തെ തുടർന്ന് സഭ നിർത്തി വച്ചിരിക്കുകയാണ്. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിൽ ഇരച്ച് കയറി. പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിൽ കുത്തിയിരിക്കുകയാണ്.

ബാർ കോഴയിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സബ്മിഷൻ അവതരിപ്പിച്ചു. അതിനിടെ സ്പീക്കറുടെ ഇരിപ്പിടത്തിൽ കയറിയ വി.ശിവൻകുട്ടി അടക്കമുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന് ഭരണപക്ഷ എം.എൽ.എമാർ ആവശ്യപ്പെട്ടു. സഭാസ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷാംഗങ്ങളുമായി ഡെപ്യൂട്ടി സ്പീക്കർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. മാണിയ്‌ക്കെതിരെ നിയമസഭയിൽ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.