കെ.ബാബുവിനെതിരായ അന്വേഷണം; എ.ഡി.ജി.പി ജേക്കബ് തോമസ് ഒഴിവായി

ബാർ കോഴക്കേസിൽ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണത്തിൽ നിന്നും എ.ഡി.ജി.പി ജേക്കബ് തോമസ് ഒഴിവായി. മുൻപ് കെ. ബാബുവിന്റെ വകുപ്പിൽ പ്രവർത്തിച്ചിരുന്നത് കൊണ്ടാണ് ജേക്കബ് തോമസ് ഒഴിവായത്.
 | 
കെ.ബാബുവിനെതിരായ അന്വേഷണം; എ.ഡി.ജി.പി ജേക്കബ് തോമസ് ഒഴിവായി

 

തിരുവനന്തപുരം: ബാർ കോഴക്കേസിൽ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണത്തിൽ നിന്നും എ.ഡി.ജി.പി ജേക്കബ് തോമസ് ഒഴിവായി. മുൻപ് കെ. ബാബുവിന്റെ വകുപ്പിൽ പ്രവർത്തിച്ചിരുന്നത് കൊണ്ടാണ് ജേക്കബ് തോമസ് ഒഴിവായത്. നേരത്തേ അദ്ദേഹം തുറമുഖ വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

ബാർ ലൈസൻസ് ഫീ കുറച്ച് നൽകാൻ ബാർ ഉടമകളിൽ നിന്നും മന്ത്രി കോഴ വാങ്ങിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം. ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ബാർ ഉടമ ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. 30 ലക്ഷമാക്കാൻ നിശ്ചയിച്ചിരുന്ന ബാർ ലൈസൻസ് ഫീ 23 ലക്ഷമായി കുറച്ച് നൽകിയതിന് ബാബു 10 കോടി കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ മൊഴി.