പണം ആർക്കൊക്കെ നൽകിയെന്ന് വെളിപ്പെടുത്തണം: കെ.ബാബു

ബാർ കോഴ വിഷയത്തിൽ ബാറുടമകൾക്കെതിരെ എക്സൈസ് മന്ത്രി കെ.ബാബു. പണം ആർക്കൊക്കെ നൽകിയെന്ന് ബാറുടമകൾ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ട. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
 | 

 

തിരുവനന്തപുരം: ബാർ കോഴ വിഷയത്തിൽ ബാറുടമകൾക്കെതിരെ എക്‌സൈസ് മന്ത്രി കെ.ബാബു. പണം ആർക്കൊക്കെ നൽകിയെന്ന് ബാറുടമകൾ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ട. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

ബാറുടമകളുമായി യാതൊരു ഒത്തു തീർപ്പിനും സർക്കാർ ശ്രമിച്ചിട്ടില്ല. ബാറുടമകൾ പുകമറ സൃഷ്ടിക്കരുതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് സംഭാവന വാങ്ങാത്തവർ ആരുമില്ലെന്നും താൻ സംഭാവന വാങ്ങിയിട്ടില്ലെന്നും മന്ത്രി സൂചിപ്പിച്ചു. സർക്കാർ ഒരു സഹായവും ബാറുടമകൾക്ക് ചെയ്ത് കൊടുത്തിട്ടില്ല. ബാറുകളുടെ നിലവാരം പരിശോധിക്കാൻ സമയം ലഭിച്ചിട്ടില്ല. പൂട്ടിയ ബാറുകളിൽ നിലവാരമുള്ളവയും പ്രവർത്തിക്കുന്നവയിൽ നിലവാരമില്ലാത്തവയുമുണ്ട്. പത്ത് ബാറുകൾക്ക് അനുകൂലമായ വന്ന വിധിയെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.