ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്നു? സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

ബിഡിജെഎസ് എന്ഡിഎയില് നിന്ന് പുറത്തേക്കെന്ന സൂചന നല്കി തുഷാര് വെള്ളാപ്പള്ളി. ഏതെങ്കിലും മുന്നണിയില് നില്ക്കുമെന്ന് ആര്ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും എന്ഡിഎയില് ചേര്ന്ന ശേഷം പാര്ട്ടിയുടെ അടിത്തറ തകര്ന്നെന്നും തുഷാര് പറഞ്ഞു. ബോര്ഡ് കോര്പറേഷന് ഭാരവാഹിത്വങ്ങളില് ബിഡിജെഎസിന്റെ ആവശ്യങ്ങളോട് ബിജെപി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
 | 

ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്നു? സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

കോഴിക്കോട്: ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. ഏതെങ്കിലും മുന്നണിയില്‍ നില്‍ക്കുമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും എന്‍ഡിഎയില്‍ ചേര്‍ന്ന ശേഷം പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നെന്നും തുഷാര്‍ പറഞ്ഞു. ബോര്‍ഡ് കോര്‍പറേഷന്‍ ഭാരവാഹിത്വങ്ങളില്‍ ബിഡിജെഎസിന്റെ ആവശ്യങ്ങളോട് ബിജെപി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

രണ്ട് മാസം മുമ്പ് അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ത്തിയ പരാതികളില്‍ പരിഹാരം ഉണ്ടാകുമെന്ന വാഗ്ദാനം നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുന്നണി വിടാന്‍ പാര്‍ട്ടി ഒരുങ്ങുന്നതായി തുഷാര്‍ സൂചന നല്‍കിയത്. അഭിപ്രായങ്ങള്‍ ഇരുമ്പുലയല്ലെന്നും എന്‍ഡിഎയുടെ പ്രവര്‍ത്തനരീതികളുമായി യോജിക്കാനാകുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

നേരത്തേയും ബിഡിജെഎസ് എന്‍ഡിഎക്ക് പുറത്തേക്കെന്ന് വെള്ളാപ്പള്ളി നടേശന്‍ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും അവയ്ക്ക് പിന്നാലെ അതിനെ നിഷേധിച്ചുകൊണ്ട് തുഷാര്‍ രംഗത്തെത്തുകയായിരുന്നു പതിവ്.