ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിനിറം കാണിക്കുന്നു; പിന്തുണ ബിജെപിക്ക്

ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്കു തന്നെ നല്കുമെന്ന് അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി. നേരത്തെ ബിജെപിയില് നിന്ന് കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. ഇത്തവണ പിന്തുണ നല്കില്ലെന്നും സൂചനകളുണ്ടായിരുന്നു. എന്നാല് അവസാനം നിമിഷം കാര്യങ്ങള് മാറി മറിഞ്ഞു. എസ്എന്ഡിപി യോഗം തൊടുപുഴ യൂണിയന് നടത്തിയ പരിപാടിക്കിടയിലാണ് തുഷാറിന്റെ പരാമര്ശം.
 | 

ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിനിറം കാണിക്കുന്നു; പിന്തുണ ബിജെപിക്ക്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്കു തന്നെ നല്‍കുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നേരത്തെ ബിജെപിയില്‍ നിന്ന് കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. ഇത്തവണ പിന്തുണ നല്‍കില്ലെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ അവസാനം നിമിഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ നടത്തിയ പരിപാടിക്കിടയിലാണ് തുഷാറിന്റെ പരാമര്‍ശം.

ബിജെപിക്ക് തന്നെയായിരിക്കും പിന്തുണയെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബിഡിജെഎസ് പ്രവര്‍ത്തകര്‍, അവര്‍ക്കിഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്‌തേക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടു മറിക്കാനോ എന്‍ഡിഎയെ ഒഴിവാക്കാനോ ശ്രമിക്കില്ല. എന്‍ഡിഎയുമായുള്ള പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ തുടരും. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ വൈകില്ലെന്നും തുഷാര്‍ അറിയിച്ചു.

എസ്എന്‍ഡിപിയുടെ ഔദ്യോഗിക പ്രതികരണമാണോ പുറത്തുവന്നിരിക്കുന്നതെന്ന് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബിജെപിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. ഇതിന് വിപരീതമായിട്ടാണ് തുഷാര്‍ പ്രതികരിച്ചിരിക്കുന്നത്.