ശബരിമല ദര്‍ശനത്തിനു പോയ ബിന്ദുവിന് വധഭീഷണി

ശബരിമല ദര്ശനത്തിനു പോയ ബിന്ദുവിന് വധഭീഷണി. കോഴിക്കോട് ചേവായൂരില് താമസിക്കുന്ന ബിന്ദു ഇതേത്തുടര്ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ബിന്ദു താമസിച്ച സുഹൃത്തുക്കളുടെ ഫ്ളാറ്റിനു നേരെയും ആക്രമണമുണ്ടായി. ഫ്ളാറ്റിന്റെ വാതില് ചവിട്ടിപ്പൊളിച്ച് അകത്തുകയറാനും ശ്രമമുണ്ടായി.
 | 

ശബരിമല ദര്‍ശനത്തിനു പോയ ബിന്ദുവിന് വധഭീഷണി

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനു പോയ ബിന്ദുവിന് വധഭീഷണി. കോഴിക്കോട് ചേവായൂരില്‍ താമസിക്കുന്ന ബിന്ദു ഇതേത്തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ബിന്ദു താമസിച്ച സുഹൃത്തുക്കളുടെ ഫ്‌ളാറ്റിനു നേരെയും ആക്രമണമുണ്ടായി. ഫ്ളാറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറാനും ശ്രമമുണ്ടായി.

ഇവിടെ താമസിച്ചാല്‍ കയ്യും കാലും വെട്ടുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ബിന്ദു വ്യക്തമാക്കി. വാടകവീട് ഒഴിയണമെന്ന് വീട്ടുടമസ്ഥനും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട് എത്തിയ ഉടന്‍ തന്നെ വീടൊഴിഞ്ഞു തരണമെന്ന് വീട്ടുടമസ്ഥ ആവശ്യപ്പെട്ടുവെന്ന് ബിന്ദു പറഞ്ഞു.

വീട്ടിലേക്കും ബിന്ദു ജോലി ചെയ്യുന്ന മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടന്നിരുന്നു. ജോലിക്ക് എത്തേണ്ടെന്ന് സ്‌കൂളില്‍ നിന്ന് നിര്‍ദേശം വന്നുവെന്നും ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയായ തന്നോട് ജോലിക്ക് എത്തേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞുവെന്നാണ് ബിന്ദു പറഞ്ഞത്.