സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു; മിനിമം ചാര്‍ജ് 8 രൂപയായേക്കും

സംസ്ഥാനത്ത് ബസ് ചാര്ജ് വര്ദ്ധിപ്പിച്ചേക്കും. നിരക്കുകള് വര്ദ്ധിപ്പിക്കാന് എല്ഡിഎഫ് സര്ക്കാരിന് നിര്ദേശം നല്കി. ഇക്കാര്യത്തില് ബുധനാഴ്ച ചേരുന്നമന്ത്രിസഭാ യോഗത്തില് അന്തിമ തീരുമാനമായേക്കുമെന്നാണ് സൂചന. ഇന്ന് ചേര്ന്ന എല്ഡിഎഫ് യോഗത്തിലാണ് ചാര്ജ് വര്ദ്ധനയ്ക്ക് അനുമതിയായത്. ഇതനുസരിച്ച് മിനിമം ചാര്ജ് 8 രൂപയായേക്കുമെന്നാണ് കരുതുന്നത്.
 | 

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു; മിനിമം ചാര്‍ജ് 8 രൂപയായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും. നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്നമന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമായേക്കുമെന്നാണ് സൂചന. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് അനുമതിയായത്. ഇതനുസരിച്ച് മിനിമം ചാര്‍ജ് 8 രൂപയായേക്കുമെന്നാണ് കരുതുന്നത്.

നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്ന് ബസുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച മുതല്‍ സമരം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ 31-ാം തിയതി സമരം തുടങ്ങാന്‍ ഉടമകളുടെ സംഘടന നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളിലെ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 16-ാം തിയതി മുതല്‍ സമരം തുടങ്ങാന്‍ സംഘടന തീരുമാനിച്ചത്.

ഇടതു മുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധനയായിരുന്നു ചര്‍ച്ചയായത്. ഇന്ധനവില അടിക്കടി വര്‍ദ്ധിക്കുന്നതും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയും കണക്കിലെടുത്താണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.