രണ്ടാം ദിനവും ജനങ്ങളെ വലച്ച് ബി.ജെ.പി; ദേശീയപാത ഉപരോധം മൂലം കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങി

അപ്രതീക്ഷിത ഹര്ത്താലിന് പിന്നാലെ വീണ്ടും ജനങ്ങളെ വലച്ച് ബി.ജെ.പി. ശബരിമലയില് പോലീസ് നിര്ദേശം മറികടന്ന് പ്രവേശിക്കാന് ശ്രമിച്ച ബി.ജെ.പി ജനറല് സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് ഇന്ന് നടത്തിയ ദേശീയപാതാ ഉപരോധം വലിയ യാത്രാ ബുദ്ധിമുട്ടുണ്ടാക്കി. വിവിധ സ്ഥലങ്ങളില് നടന്ന ഉപരോധത്തെ തുടര്ന്ന് കിലോമീറ്ററുകളോളം വാഹനങ്ങള് കുടുങ്ങിക്കിടക്കുകയാണ്. കൊച്ചി-സേലം ദേശീയപാതയില് എറണാകുളം വൈറ്റിലയിലും കോട്ടയം ജില്ലയില് കൊല്ലം-തേനി ദേശീയപാതയില് വിവിധ സ്ഥലങ്ങളിലും വാഹനങ്ങള് ഉപരോധിച്ചിരുന്നു.
 | 
രണ്ടാം ദിനവും ജനങ്ങളെ വലച്ച് ബി.ജെ.പി; ദേശീയപാത ഉപരോധം മൂലം കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങി

കൊച്ചി: അപ്രതീക്ഷിത ഹര്‍ത്താലിന് പിന്നാലെ വീണ്ടും ജനങ്ങളെ വലച്ച് ബി.ജെ.പി. ശബരിമലയില്‍ പോലീസ് നിര്‍ദേശം മറികടന്ന് പ്രവേശിക്കാന്‍ ശ്രമിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് നടത്തിയ ദേശീയപാതാ ഉപരോധം വലിയ യാത്രാ ബുദ്ധിമുട്ടുണ്ടാക്കി. വിവിധ സ്ഥലങ്ങളില്‍ നടന്ന ഉപരോധത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചി-സേലം ദേശീയപാതയില്‍ എറണാകുളം വൈറ്റിലയിലും കോട്ടയം ജില്ലയില്‍ കൊല്ലം-തേനി ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളിലും വാഹനങ്ങള്‍ ഉപരോധിച്ചിരുന്നു.

ഇന്നലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുവന്ന ലോറികള്‍ അക്രമികള്‍ തടഞ്ഞിരുന്നു. ഇന്നലെ താറുമാറായ ചരക്കുഗതാഗതം ഇന്ന് ഉച്ചയായിട്ടും പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് കോട്ടയത്ത് ഉപരോധം നടക്കുന്നത്. കോഴിക്കോട് പാളയത്തും തിരുവനന്തപുരത്ത് അഞ്ചിടങ്ങളിലും ഉപരോധമുണ്ട്. പ്രധാനമായും പച്ചക്കറി വ്യാപാര മേഖലയെയാണ് ഹര്‍ത്താലും ദേശീയപാതാ ഉപരോധവും ബാധിച്ചിരിക്കുന്നത്.

വൈറ്റിലയിലെ ഉപരോധത്തിനിടെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. ദേശീയപാതയിലെ ഗതാഗതം മുഴുവനായും തടയാനുള്ള ശ്രമം ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയെങ്കിലും പോലീസ് അനുവദിച്ചില്ല. ഇത് പല സ്ഥലങ്ങളിലും വാക്കേറ്റത്തിന് കാരണമായിട്ടുണ്ട്.