കുളത്തൂപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

കുളത്തൂപ്പുഴയില് ഉപേക്ഷിച്ച നിലയില് വെടിയുണ്ടകള് കണ്ടെത്തി.
 | 
കുളത്തൂപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

കൊല്ലം: കുളത്തൂപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപമാണ് ഒരു കവറില്‍ ഉപേക്ഷിച്ച നിലയില്‍ ഇവ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പാലത്തിന് സമീപം വാഹനം നിര്‍ത്തി വിശ്രമിച്ച ചിലരാണ് വെടിയുണ്ടകള്‍ കണ്ടത്. സംശയകരമായി കണ്ട കവറില്‍ പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ബുള്ളറ്റുകളാണെന്ന് മനസിലായത്. ഇവര്‍ അറിയിച്ചത് അനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.

കാട്ടില്‍ വേട്ടക്കായി പോകുന്നവര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഏതുതരം തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് ഇതെന്ന് വിശദമായ പരിശോധനയിലേ കണ്ടെത്താന്‍ കഴിയൂ.