റബറിന്റെ താങ്ങുവില അഞ്ച് രൂപ വർദ്ധിപ്പിക്കും

റബറിന്റെ സംഭരണവില വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. വിപണി വിലയേക്കാൾ അഞ്ച് രൂപ കൂട്ടി റബർ സംഭരിക്കാനാണ് തീരുമാനം.
 | 

റബറിന്റെ താങ്ങുവില അഞ്ച് രൂപ വർദ്ധിപ്പിക്കും
തിരുവനന്തപുരം: റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. വിപണി വിലയേക്കാൾ അഞ്ച് രൂപ കൂട്ടി റബർ സംഭരിക്കാനാണ് തീരുമാനം. ഫ്‌ളക്‌സ് നിരോധനം സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ആദിവാസി മേഖലയുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച തീരുമാനങ്ങളും അടുത്ത യോഗത്തിലേയ്ക്ക് മാറ്റി.