അവാര്‍ഡിന് അര്‍ഹമായ കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതെന്ന് ലളിതകലാ അക്കാഡമി; അവാര്‍ഡ് പുനഃപരിശോധിക്കും

അവാര്ഡിന് തെരഞ്ഞെടുത്ത കാര്ട്ടൂണ് മത ചിഹ്നങ്ങളെ അവഹേളിക്കുന്നുവെന്ന് വിലയിരുത്തുന്നതായി ലളിതകലാ അക്കാഡമി ചെയര്മാന് നേമം പുഷ്പരാജ്.
 | 
അവാര്‍ഡിന് അര്‍ഹമായ കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതെന്ന് ലളിതകലാ അക്കാഡമി; അവാര്‍ഡ് പുനഃപരിശോധിക്കും

തൃശൂര്‍: അവാര്‍ഡിന് തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നുവെന്ന് വിലയിരുത്തുന്നതായി ലളിതകലാ അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ്. അക്കാഡമി ഇങ്ങനെയാണ് വിലയിരുത്തുന്നതെന്നും അവാര്‍ഡ് പുനഃപരിശോധിക്കുമെന്നും പുഷ്പരാജ് വിശദീകരിച്ചു. സുഭാഷ് കെ.കെയുടെ കാര്‍ട്ടൂണിനാണ് അക്കാഡമി പുരസ്‌കാരം പ്രഖ്യാപിച്ചത്. കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെ വരച്ചതില്‍ എതിര്‍പ്പില്ലെന്നും മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നുവെന്നുമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചത്. കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്നും ഇക്കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ മന്ത്രി അവാര്‍ഡ് നിര്‍ണ്ണയം പുനഃപരിശോധിക്കണമെന്നും അക്കാഡമിയോട് ആവശ്യപ്പെട്ടു.

ഫ്രാങ്കോ മുളയ്ക്കലിന്റെ മുഖമുള്ള പൂവന്‍ കോഴിയുടെ കയ്യിലുള്ള അംശവടിയില്‍ അടിവസ്ത്രം കുരുങ്ങിക്കിടക്കുന്നതാണ് കാര്‍ട്ടൂണിലുള്ളത്. ഹാസ്യകൈരളിയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. കാര്‍ട്ടൂണ്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ആരോപണവുമായി പി.സി.ജോര്‍ജും രംഗത്തെത്തിയിരുന്നു.