ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് കെ.സി.ജോസഫിനെതിരെ കേസ്

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് കെ.സി.ജോസഫിനെതിരെ കേസ്. കണ്ണൂര് സ്വദേശി അഭിജിത് കൃഷ്ണ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി. 228 എ വകുപ്പ് അനുസരിച്ചാണ് ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്.
 | 

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് കെ.സി.ജോസഫിനെതിരെ കേസ്

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് കെ.സി.ജോസഫിനെതിരെ കേസ്. കണ്ണൂര്‍ സ്വദേശി അഭിജിത് കൃഷ്ണ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. 228 എ വകുപ്പ് അനുസരിച്ചാണ് ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്.

ഫേസ്ബുക്കില്‍ നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി. നടിയുടെ പേര് വെളിപ്പെടുത്തിയതിന് നടന്‍ അജു വര്‍ഗീസ്, പി.സി.ജോര്‍ജ് എംഎല്‍എ എന്നിവര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. അജു വര്‍ഗീസിനെ കേസില്‍ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തിരുന്നു.