വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു

വിവാദ പ്രസംഗത്തില് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ളക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തത്.
 | 
വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു

കോഴിക്കോട്: വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തത്.

യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് പരാതികള്‍ക്ക് കാരണമായത്. സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിടുന്ന കാര്യം തന്ത്രി തന്നോട് ഫോണില്‍ വിളിച്ചു ചോദിച്ചിരുന്നുവെന്നും തന്റെ ഉറപ്പിലാണ് നടയടച്ചിടുമെന്ന തീരുമാനം തന്ത്രി സ്വീകരിച്ചതെന്നുമാണ് പിള്ള പറഞ്ഞത്. സര്‍ക്കാരിനെയും പോലീസിനെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ഈ തീരുമാനമായിരുന്നെന്നും പിള്ള പറഞ്ഞു.

നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഈ പ്രവൃത്തികളിലൂടെ ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതികളില്‍ പറയുന്നു.