മുഖ്യമന്ത്രിയെ ജാതിപ്പേരില്‍ ചീത്ത വിളിച്ച സ്ത്രീക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് തെറിവിളിച്ച സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. കോഴഞ്ചേരി ചെറുകോല് വടക്കേ പാരൂര് വീട്ടില് ശിവന്പിള്ളയുടെ ഭാര്യ മണിയമ്മയ്ക്കെതിരെയാണ് കേസെടുത്തത്. ഇവര് പിണറായി വിജയനെ തെറി വിളിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു.
 | 

മുഖ്യമന്ത്രിയെ ജാതിപ്പേരില്‍ ചീത്ത വിളിച്ച സ്ത്രീക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് തെറിവിളിച്ച സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. കോഴഞ്ചേരി ചെറുകോല്‍ വടക്കേ പാരൂര്‍ വീട്ടില്‍ ശിവന്‍പിള്ളയുടെ ഭാര്യ മണിയമ്മയ്‌ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ പിണറായി വിജയനെ തെറി വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂണിയന്‍ മുന്‍ സെക്രട്ടറിയും ചെങ്ങന്നൂര്‍ യൂണിയന്‍ മുന്‍ കണ്‍വീനറുമായിരുന്ന മല്ലപ്പുഴശ്ശേരി നെല്ലിക്കാല സ്വദേശി സുനില്‍കുമാറിന്റെ പരാതിയിലാണ് നടപടി. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി മനഃപൂര്‍വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇതെന്നും ജാതിപ്പേര് വിളിച്ചത് തനിക്കും തന്റെ സമുദായത്തിനും ചീത്തപ്പേരുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

ഈഴവ വിഭാഗത്തിലുള്ളവരെ തിരുവിതാംകൂര്‍ മേഖലയില്‍ വിളിക്കുന്ന ചോകോന്‍ (ചോവോന്‍) എന്ന പ്രയോഗം ഉപയോഗിച്ചാണ് മണിയമ്മ മുഖ്യമന്ത്രിയെ ചീത്ത വിളിച്ചത്. ഈ വീഡിയോ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ സുനില്‍കുമാര്‍ ആവശ്യപ്പെടുന്നു.

എത്ര അടക്കിവച്ചാലും ഉള്ളിലുള്ള സംസ്കാരം അറിയാതെ തള്ളിത്തള്ളി പുറത്തേക്ക് വരും. ഞങ്ങൾ ഉന്നതകുല ജാതരാണെന്നും മറ്റുള്ളവരെല്ലാം താഴ്ന്ന ജാതിയെന്നുമുള്ള ആ പഴയ സവർണ്ണ മനോഭാവം. ജാതിയിൽ കുറഞ്ഞവരെ പുലയാട്ട്‌ നടത്തും. കാലം ഇപ്പോഴും സഞ്ചരിക്കുന്നത് തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടേയും സവർണ്ണ മേധാവിത്വ കാലത്താണെന്ന് കരുതുന്നവർ. അങ്ങനെയുള്ള കുലസ്ത്രീകളിൽ നിന്നും ഭരണഘടന നിലവിൽ വന്ന് അറുപത്തെട്ടാമാണ്ടിലും ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി കേൾക്കേണ്ടിവരുന്നത് ഇതൊക്കെയാണ്. "ചോവൻ" എന്ന വാക്കിനൊപ്പം ചേർത്തു വിളിക്കുന്നത് സ്ത്രീവിരുദ്ധമായ പച്ചത്തെറി കൂടിയാണ്. എല്ലാം അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാനുള്ള വിമോചന പോരാട്ടത്തിന്റെ ഭാഗമാണല്ലോ എന്നോർക്കുമ്പോഴാണ്…

Posted by Syam Devaraj Meppurathu on Wednesday, October 10, 2018