ബാര്‍ കോഴക്കേസില്‍ എന്തുകൊണ്ട് സിബിഐ അന്വേഷണം ആയ്ക്കൂടായെന്ന് സുപ്രീം കോടതി

സിബിഐ പോലയുള്ള ഏജന്സികളെ ഉപയോഗിച്ച് എന്തുകൊണ്ട് ബാര്കോഴക്കേസ് അന്വേഷിച്ചു കൂടായെന്ന് ഹൈക്കോടതി. സിബിഐക്ക് കേസ് വിടേണ്ടതില്ലെന്നാണ് അഡ്വക്കേറ്റ് ജനറല് ആവശ്യപ്പെട്ടിരിക്കുനന്നത്. സണ്ണി മാത്യു നല്കിയ റിവിഷന് ഹര്ജിയിലാണ് ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ വാക്കാലുളള പരാമര്ശം.
 | 
ബാര്‍ കോഴക്കേസില്‍ എന്തുകൊണ്ട് സിബിഐ അന്വേഷണം ആയ്ക്കൂടായെന്ന് സുപ്രീം കോടതി

കൊച്ചി: സിബിഐ പോലയുള്ള ഏജന്‍സികളെ ഉപയോഗിച്ച് എന്തുകൊണ്ട് ബാര്‍കോഴക്കേസ് അന്വേഷിച്ചു കൂടായെന്ന് ഹൈക്കോടതി. സിബിഐക്ക് കേസ് വിടേണ്ടതില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടിരിക്കുനന്നത്. സണ്ണി മാത്യു നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ വാക്കാലുളള പരാമര്‍ശം.

രാജിവച്ച മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി പരസ്യമായി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ വവിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകുമോ എന്നും കോടതി ചോദിച്ചു. ഉച്ചയ്ക്കുശേഷം പരിഗണിക്കുന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കുവാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹൈക്കോടതിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്യുന്നെന്നും, ഏത് തരത്തിലുളള അന്വേഷണവും സ്വീകാര്യമാണെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നേരത്തെ വിജിലന്‍സ് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളിയ ഹൈക്കോടതി മാണി കോഴവാങ്ങിയതിന് തെളിവുണ്ടെന്നും, മന്ത്രിയായി തുടരുന്ന കാര്യം അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടണമെന്നും വ്യക്തമാക്കിയിരുന്നു. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് മാണി മന്ത്രിസ്ഥാനം രാജിവെച്ചത്.