അതിരപ്പിള്ളി പദ്ധതി ജൈവവൈവിധ്യത്തിന് ഭീഷണിയല്ലെന്ന് കേന്ദ്രം

അതിരപ്പിള്ളി ജലവൈദ്യൂതി പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര സർക്കാർ രംഗത്ത്. പദ്ധതി ജൈവവൈവിധ്യത്തിന് ഭീഷണിയല്ലെന്നും അതിന്റ പേരിൽ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
 | 

അതിരപ്പിള്ളി പദ്ധതി ജൈവവൈവിധ്യത്തിന് ഭീഷണിയല്ലെന്ന് കേന്ദ്രം
ന്യുഡൽഹി:
അതിരപ്പിള്ളി ജലവൈദ്യൂതി പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര സർക്കാർ രംഗത്ത്. പദ്ധതി ജൈവവൈവിധ്യത്തിന് ഭീഷണിയല്ലെന്നും അതിന്റ പേരിൽ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഈ മേഖലയിൽ മലമുഴക്കി വേഴാമ്പലിന് മാത്രമാണ് വംശനാശ ഭീഷണിയുള്ളതെന്നും അവയെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റാൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കി. വൈദ്യുതോൽപാദനത്തിന് ആവശ്യമായ നീരൊഴുക്കുണ്ടെങ്കിൽ അടുത്ത യോഗത്തിൽ പദ്ധതിക്ക് അനുമതി നൽകാമെന്നും മന്ത്രാലയം വ്യക്തമാക്കി.

യു.പി.എ സർക്കാർ 2009ൽ അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ പരിസ്ഥിതി സ്‌നേഹികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് അനുമതി റദ്ദാക്കി. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ജലലഭ്യതയും പാരിസ്ഥിതിക നാശവും പുനർ നിർണയിച്ച ശേഷം അനുമതിക്കായി കേന്ദ്രസർക്കാറിന് സമീപിക്കാമെന്നാണ് കസ്തൂരി രംഗൻസമിതിയുടെ പുതുക്കിയ റിപ്പോർട്ടിലെ ശുപാർശ.