ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; നാല് ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില് അഴിച്ചുപണി. ചീഫ് സെക്രട്ടറിയായി മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ബിശ്വാസ് മേത്തയെ നിയമിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മെയ് 31ന് ടോം ജോസ് വിരമിക്കും. ഇതിന് ശേഷം മേത്ത ചുമതലയേല്ക്കും. നാല് ജില്ലകളിലെ കളക്ടര്മാരെയും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം കളക്ടര്മാരെയാണ് മാറ്റിയത്. തിരുവനന്തപുരം കളക്ടര് കെ.ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. 2019ലെ പ്രളയം കൈകാര്യം ചെയ്തതിലും കഴിഞ്ഞയാഴ്ച അരുവിക്കര ഡാം തുറന്നതിലും ഗോപാലകൃഷ്ണന് വിവാദത്തില് അകപ്പെട്ടിരുന്നു.
 | 
ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; നാല് ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വാസ് മേത്തയെ നിയമിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മെയ് 31ന് ടോം ജോസ് വിരമിക്കും. ഇതിന് ശേഷം മേത്ത ചുമതലയേല്‍ക്കും. നാല് ജില്ലകളിലെ കളക്ടര്‍മാരെയും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം കളക്ടര്‍മാരെയാണ് മാറ്റിയത്.

തിരുവനന്തപുരം കളക്ടര്‍ കെ.ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. 2019ലെ പ്രളയം കൈകാര്യം ചെയ്തതിലും കഴിഞ്ഞയാഴ്ച അരുവിക്കര ഡാം തുറന്നതിലും ഗോപാലകൃഷ്ണന്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. നവജ്യോത് സിങ് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ കളക്ടര്‍. ആലപ്പുഴ കളക്ടര്‍ എം.അഞ്ജനയെ കോട്ടയത്തേക്ക് മാറ്റി. കോട്ടയം കളക്ടര്‍ പി.കെ. സുധീര്‍ ബാബു വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മുന്‍ ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറാണ് പുതിയ ആലപ്പുഴ കളക്ടര്‍.

ഡോ.വി.വേണുവിനെ ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയായും വി.ജയതിലകിനെ റവന്യൂ സെക്രട്ടറിയായും ഇഷിതാ റോയിയെ കാര്‍ഷികോത്പന്ന കമ്മീഷണറായും നിയമിച്ചു. വിരമിച്ച ശേഷം ചീഫ് സെക്രട്ടറി ടോം ജോസിനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചേക്കുമെന്നാണ് വിവരം.