ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

കോളേജ് വിദ്യാര്ത്ഥിനിയായ ഹനാനെ സമൂഹ മാധ്യമങ്ങളില് അപമാനിച്ചവര്ക്കെതിരെ കേസെടുക്കാന് വനിതാ കമ്മീഷന് നിര്ദേശം നല്കി. സിനിമയ്ക്ക് വേണ്ടി ആസൂത്രിതമായി നടത്തിയ പ്രചരണമായിരുന്നു ഹാനാന്റെ മീന് വില്പ്പനയെന്നായിരുന്നു വ്യാജ പ്രചരണം. കേസെടുക്കാന് പോലീസിന് നിര്ദേശം നല്കിയതായി വനിതാകമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് വ്യക്തമാക്കി.
 | 

ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

കൊച്ചി: കോളേജ് വിദ്യാര്‍ത്ഥിനിയായ ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിനിമയ്ക്ക് വേണ്ടി ആസൂത്രിതമായി നടത്തിയ പ്രചരണമായിരുന്നു ഹാനാന്റെ മീന്‍ വില്‍പ്പനയെന്നായിരുന്നു വ്യാജ പ്രചരണം. കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി.

അതിജീവനത്തിനു വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണിത്. സമൂഹം ഇത് തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടേണ്ടതിനു പകരം ആ കുട്ടിയെ മാധ്യമവിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്. ഒരു സ്ത്രീ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് അപലപനീയമാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

ഹനാനെതിരെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് മുന്നോട്ടുവരണമെന്നും വി.എസ് വ്യക്തമാക്കി.