അടിച്ചവര്‍ മറന്നാലും കൊള്ളുന്നവര്‍ മറക്കില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം; പുതുവൈപ്പ് സമരത്തിന് പിന്തുണയുമായി ചെന്നിത്തല

പുതുവൈപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തല പിന്തുണ പ്രഖ്യാപിച്ചത്. അടിച്ചവര് മറന്നാലും കൊള്ളുന്നവര് മറക്കില്ല എന്ന് സര്ക്കാര് ഓര്ക്കണം. പുറത്ത് വീഴുന്ന ഓരോ അടിയും ജനങ്ങള് ഓര്ത്ത് വയ്ക്കുന്നുണ്ട്. പുതുവൈപ്പിന്കാരെ അടിച്ചൊതുക്കിയ പോലീസുകാര്ക്കെതിരെ നടപടിയെടുക്കണം. മര്ദ്ദനമേറ്റവര്ക്ക് പിന്തുണയായി ഞാന് ഒപ്പമുണ്ടെന്ന് ചെന്നിത്തല ഫേസ്ബുക്കില് കുറിച്ചു. ജനകീയ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 | 

അടിച്ചവര്‍ മറന്നാലും കൊള്ളുന്നവര്‍ മറക്കില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം; പുതുവൈപ്പ് സമരത്തിന് പിന്തുണയുമായി ചെന്നിത്തല

പുതുവൈപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തല പിന്തുണ പ്രഖ്യാപിച്ചത്. അടിച്ചവര്‍ മറന്നാലും കൊള്ളുന്നവര്‍ മറക്കില്ല എന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. പുറത്ത് വീഴുന്ന ഓരോ അടിയും ജനങ്ങള്‍ ഓര്‍ത്ത് വയ്ക്കുന്നുണ്ട്. പുതുവൈപ്പിന്‍കാരെ അടിച്ചൊതുക്കിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. മര്‍ദ്ദനമേറ്റവര്‍ക്ക് പിന്തുണയായി ഞാന്‍ ഒപ്പമുണ്ടെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ജനകീയ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

സമരക്കാരെ തല്ലിച്ചതക്കാനുള്ള ഗുണ്ടകളല്ല പോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണം. ജനങ്ങളെ ഉപദ്രവിക്കില്ലെന്നു മുഖ്യമന്ത്രി എനിക്ക് ഉറപ്പ് നല്‍കി ഒരു മണിക്കൂറിനുള്ളിലാണ് പുതുവൈപ്പില്‍ സ്ത്രീകളുള്‍പ്പെടെയുള്ള സമരക്കാരെ പോലീസ് തല്ലിചതച്ചത്. ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടും വെറുപ്പോടും നോക്കിക്കാണുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണം. ജനങ്ങളെ ബോധ്യപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനമാണ് നമുക്ക് വേണ്ടത്. അവരുടെ ആശങ്ക ഒഴിപ്പിക്കുന്നതിന് പകരം തല തല്ലിത്തകര്‍ക്കുമ്പോള്‍ കടലെടുത്ത് പോകുന്നത് സ്വസ്ഥമായി ജീവിക്കാനുള്ള മോഹം കൂടിയാണ്. ജനകീയ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ഉടന്‍ മോചിപ്പിക്കണം.

ബോള്‍ഗാട്ടിയില്‍ നടന്ന ചര്‍ച്ചയില്‍ പോലീസിനെ പിന്‍ വലിക്കുന്നതുള്‍പ്പെടെയുള്ള ഉറപ്പുകള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കിയിരുന്നു. ക്രൂരമായ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവര്‍ മേഴ്‌സിക്കുട്ടി അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ നിസ്സഹായയാണെന്ന് പറഞ്ഞതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജനങ്ങളെ ഇത്രയും കിരാതമായി വേട്ടയാടാനുള്ള പരിശീലനം ഏത് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് കിട്ടുന്നത്?

അടിച്ചവര്‍ മറന്നാലും കൊള്ളുന്നവര്‍ മറക്കില്ല എന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. പുറത്ത് വീഴുന്ന ഓരോ അടിയും ജനങ്ങള്‍ ഓര്‍ത്ത് വയ്ക്കുന്നുണ്ട്. പുതുവൈപ്പിന്‍കാരെ അടിച്ചൊതുക്കിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. മര്‍ദ്ദനമേറ്റവര്‍ക്ക് പിന്തുണയായി ഞാന്‍ ഒപ്പമുണ്ട്

പോസ്റ്റ് കാണാം