ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച എസ്‌ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

മൊബൈല് ഫോണില് സംസാരിച്ച് നടക്കുന്നതിനിടെ കിണറ്റില് വീണ യുവതിയെ സാഹസികമായി രക്ഷിച്ച എസ്ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം.
 | 
ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച എസ്‌ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

മലപ്പുറം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച എസ്‌ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. തിരൂര്‍ വൈരങ്കോട് കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ യുവതിയെ രക്ഷിക്കാന്‍ തിരൂര്‍ എസ്‌ഐ ജലീല്‍ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.

വൈരങ്കോട് ഉത്സവത്തിന് ബന്ധുവീട്ടില്‍ എത്തിയ യുവതിയാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. ഇവര്‍ തന്നെയാണ് താന്‍ കിണറ്റില്‍ വീണ വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും ഉത്സവത്തിരക്കില്‍ റോഡുകള്‍ ബ്ലോക്കായതിനാല്‍ അവര്‍ എത്താന്‍ വൈകി. ഇതോടെയാണ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരായ യുവാക്കളുടെ സഹായത്തോടെ രംഗത്തെത്തിയത്.

കിണറിന് സമീപത്തെ കാടുകള്‍ ഇവര്‍ വെട്ടിമാറ്റി. ഫയര്‍ ഫോഴ്‌സ് എത്തിയതോടെ എസ്‌ഐ തന്നെ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. മുന്‍പ് ഫയര്‍ ഫോഴ്‌സില്‍ ജോലി ചെയ്തതിന്റെ പരിചയം തനിക്ക് പ്രേരണയായെന്നാണ് എസ്‌ഐ ജലീല്‍ പിന്നീട് പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തില്‍ ധീരത കൈവിടാതെ എസ്‌ഐ പ്രവര്‍ത്തിച്ചെന്നും അനുകരണീയമായ മാതൃകയാണിതെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റ് വായിക്കാം

തിരൂർ വൈരങ്കോട് ഉത്സവത്തിനിടെ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ തിരൂർ എസ്. ഐ ജലീൽ കറുത്തേടത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഫോൺ ചെയ്യുന്നതിനിടയിൽ ആൾമറയില്ലാത്ത കിണറിൽ വീണുപോയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം മനസ്സാന്നിദ്ധ്യത്തോടെ നേതൃത്വം നൽകുകയുണ്ടായി. ഫയർ ഫോഴ്സ് വരുന്നതിനു മുൻപു തന്നെ അദ്ദേഹം അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. ഒരു പ്രതിസന്ധി ഘട്ടത്തിൽ ധീരത കൈവിടാതെ അദ്ദേഹം പ്രവർത്തിച്ചെന്നും അനുകരണീയമായ മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂർ വൈരങ്കോട് ഉത്സവത്തിനിടെ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ തിരൂർ എസ്. ഐ ജലീൽ കറുത്തേടത്തിനെ…

Posted by Chief Minister's Office, Kerala on Sunday, February 23, 2020