പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില് ചുരിദാര് ധരിച്ച് കയറേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്ര തന്ത്രിയുടെ തീരുമാനമാണ് ഇക്കാര്യത്തില് വലുതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില് സമര്പ്പിക്കപ്പെട്ട സ്വകാര്യഹര്ജികള് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ക്ഷേത്രാചാരങ്ങള് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അതുകൊണ്ടുതന്നെ നിലവിലെ സ്ഥിതി തുടരാനും കോടതി നിര്ദേശിച്ചു.
 | 

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്ര തന്ത്രിയുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ വലുതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട സ്വകാര്യഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ക്ഷേത്രാചാരങ്ങള്‍ തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അതുകൊണ്ടുതന്നെ നിലവിലെ സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു.

ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം എന്ന് കഴിഞ്ഞ ആഴ്ച എക്സിക്യൂട്ടീവ് ഓഫിസര്‍ ഉത്തരവ് ഇറക്കിയതിനേത്തുടര്‍ന്നാണ് വിവാദം തലപൊക്കിയത്. ചുരിദാര്‍ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകളും സ്ത്രീകളുള്‍പ്പെടെയുള്ളവരും ചേര്‍ന്ന് തടഞ്ഞു. ഇതിനു പിന്നാലെ ഉത്തരവ് മരവിപ്പിച്ചു.

ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്നായിരുന്നു നേരത്തെ ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ റിയ രാജി നല്‍കിയ ഹര്‍ജിയിലാണ് ചുരിദാര്‍ മാത്രം ധരിച്ച് എത്താമെന്ന നിലപാട് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയില്‍ അറിയിച്ചത്.