ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറി

മുന് വിജിലന്സ് കമ്മീഷണര് ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനച്ചടങ്ങില് നിന്ന് മുഖ്യമന്ത്രി പിന്മാറി. അവസാന നിമിഷമാണ് പ്രകാശനച്ചടങ്ങില് നിന്ന് മുഖ്യമന്ത്രിയുടെ പിന്മാറ്റം. ഇതോടെ പ്രകാശനച്ചടങ്ങ് ഉപേക്ഷിച്ചതായി അറിയിച്ച ജേക്കബ് തോമസ് ഇനിയൊരു ചടങ്ങ് ഉണ്ടാവില്ലെന്നും വ്യക്തമാക്കി. ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില് വെച്ചായിരുന്നു സര്വീസ് സ്റ്റോറിയായ സ്രാവുകള്ക്കൊപ്പം നീന്തുമ്പോള് എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരുന്നത്.
 | 

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറി. അവസാന നിമിഷമാണ് പ്രകാശനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയുടെ പിന്‍മാറ്റം. ഇതോടെ പ്രകാശനച്ചടങ്ങ് ഉപേക്ഷിച്ചതായി അറിയിച്ച ജേക്കബ് തോമസ് ഇനിയൊരു ചടങ്ങ് ഉണ്ടാവില്ലെന്നും വ്യക്തമാക്കി. ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ വെച്ചായിരുന്നു സര്‍വീസ് സ്റ്റോറിയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരുന്നത്.

പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ പുസ്തകത്തിന്റെ ഉള്ളടക്കം വിവാദമായിരുന്നു. കോണ്‍ഗ്രസും സിപിഐയും ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്ന് അറിയിച്ചിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് കാട്ട് കോണ്‍ഗ്രസ് എംഎല്‍എ കെ.സി.ജോസഫ് കത്ത് നല്‍കി. സര്‍വീസില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു കത്ത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയാണ് മുഖ്യമന്ത്രി പിന്‍മാറാന്‍ കാരണം.

സിവില്‍ സപ്ലൈസ് എംഡിയാിരുന്ന കാലയളവില്‍ കോര്‍പറേഷനില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പുസ്തകത്തില്‍ ജേക്കബ് തോമസ് തുറന്നെഴുതിയിട്ടുണ്ട്. വിഎസ് സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്ന സി.ദിവാകരനെതിരെയും ആരോപണങ്ങള്‍ പുസ്തകം ഉന്നയിക്കുന്നു. അഴിമിതിക്കാരായ കരാറുകരനെതിരെ നടപടി സ്വീകരിച്ചപ്പോള്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് എഴുതാന്‍ മന്ത്രിയായിരുന്ന ദിവാകരന്‍ തയ്യാറായില്ല. താന്‍ ശുപാര്‍ശ ചെയ്ത് സിബിഐ അന്വേഷണം മന്ത്രി തള്ളിക്കളഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനം.

മന്ത്രിസഭയിലെ ഒരു ഉന്നതന്റെ ആവശ്യപ്രകാരം തന്നെ സപ്ലൈകോയില്‍ നിന്നും മാറ്റുന്നതായി മന്ത്രി ദിവാകരന്‍ ഫോണില്‍ വിളിച്ചുപറഞ്ഞു. തന്നെ പുറത്തിറക്കിയശേഷം തന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയ വഞ്ചകനാണ് ദിവാകരനെന്നും ജേക്കബ് തോമസ് തന്റെ പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് എന്തോ താല്‍പര്യത്തിന്റെ പേരിലാണെന്നും ജേക്കബ് തോമസിനെ ആരാണ് കയറൂരി വിട്ടിരിക്കുന്നതെന്നുമായിരുന്നു സി.ദിവാകരന്‍ ചോദിച്ചത്.

നേതാക്കന്‍മാരെക്കുറിച്ച് അനാവശ്യങ്ങള്‍ എല്ലാം എഴുതി പിടിപ്പിക്കാം, അത് പ്രസിദ്ധീകരിക്കാം. അതിന് ഔദ്യോഗികമായ ചുവ കിട്ടാന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് പറയാം. അപ്പോള്‍ പിന്നെ എല്ലാ കേസും പോകുമല്ലോ, അതൊക്കെ ചെപ്പടി വിദ്യകളാണെന്നും ദിവാകരന്‍ ആരോപിച്ചു.