രാജിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; സര്‍ക്കാര്‍ വീണാലും മാണി രാജിവവയ്ക്കണമെന്ന് ആവശ്യം

കെ.എം. മാണി രാജി വച്ചേ മതിയാകൂ എന്ന കടുത്ത നിലപാടുമായി കോണ്ഗ്രസ് രംഗത്ത്. സര്ക്കാര് വീണാലും മാണി രാജി വക്കണമെന്നാണ് പാര്ട്ടിയുടെ നിലപാട്. ഇക്കാര്യം മാണിയെ അറിയിച്ചു. മാണിയുടെ സമ്മര്ദ്ദത്തിനു വഴങ്ങില്ലെന്നും രാജിവച്ചേ മതിയാകൂ എന്നും കോണ്ഗ്രസ് വ്യക്തമാക്കി. ഘടകക്ഷികളായ മുസ്ലീം ലീഗ്, ജെഡിയു, ആര്എസ്പി, കേരള കോണ്ഗ്രസ് ജേക്കബ് എന്നിവര്ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.
 | 
രാജിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; സര്‍ക്കാര്‍ വീണാലും മാണി രാജിവവയ്ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കെ.എം. മാണി രാജി വച്ചേ മതിയാകൂ എന്ന കടുത്ത നിലപാടുമായി കോണ്‍ഗ്രസ് രംഗത്ത്. സര്‍ക്കാര്‍ വീണാലും മാണി രാജി വക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇക്കാര്യം മാണിയെ അറിയിച്ചു. മാണിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങില്ലെന്നും രാജിവച്ചേ മതിയാകൂ എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഘടകക്ഷികളായ മുസ്ലീം ലീഗ്, ജെഡിയു, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നിവര്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്. രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രിയും മാണിയെ അറിയിച്ചതായാണ് വിവരം.

കെ.എം.മാണി നിഷേധ നിലപാട് സ്വീകരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ രാവിലെ പറഞ്ഞിരുന്നു. ഹൈക്കോടടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച നിലപാടെടുക്കുമെന്നും മുന്നണിക്ക് തലവേദയാകുന്ന നിലപാടുകള്‍ മാണിയുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫിലും ജോസഫ് വിഭാഗത്തില്‍ നിന്നു പോലും എതിര്‍പ്പു നേരിടുന്ന സാഹചര്യത്തില്‍ മാണി മുന്നമിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.