പോലീസുകാര്‍ക്ക് ദാസ്യപ്പണി; എഡിജിപിയുടെ പട്ടിക്ക് മീന്‍ വറുക്കാനും പോലീസുകാര്‍; സുധേഷ് കുമാറിനെതിരെ പരാതി

എഡിജിപിയുടെ മകള് പോലീസ് ഡ്രൈവറെ മര്ദ്ദിച്ച സംഭവത്തിനു പിന്നാലെ പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ കൂടുതല് പരാതികള്. എഡിജിപി സുധേഷ് കുമാറിനെതിരെ തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പോലീസുകാരാണ് രംഗത്തെത്തിയത്.
 | 

പോലീസുകാര്‍ക്ക് ദാസ്യപ്പണി; എഡിജിപിയുടെ പട്ടിക്ക് മീന്‍ വറുക്കാനും പോലീസുകാര്‍; സുധേഷ് കുമാറിനെതിരെ പരാതി

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെ പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ കൂടുതല്‍ പരാതികള്‍. എഡിജിപി സുധേഷ് കുമാറിനെതിരെ തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പോലീസുകാരാണ് രംഗത്തെത്തിയത്.

എഡിജിപിയുടെ നായയ്ക്ക് മീന്‍ വറുക്കാന്‍ പോലീസുകാരനെ നിയോഗിച്ചതായാണ് ആരോപണം. സുധേഷ് കുമാറിന്റെ ഔദ്യേഗിക വസതിയില്‍ ജോലി ചെയ്യുന്ന ലിജോയെന്ന പൊലീസുകാരനാണ് പട്ടിക്കുള്ള മീന്‍ വറുക്കാന്‍ ക്യാംപിലെത്തിയത്. ക്യാംപിലെ പോലീസുകാര്‍ ഇത് തടയുകയായിരുന്നു.

എഡിജിപി പോലീസുകാരെക്കൊണ്ട് ദാസ്യപ്പണിയെടുപ്പിക്കുന്നത് സ്ഥിരമാണെന്നും ഇതിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും രേഖാമൂലം പരാതി നല്‍കുമെന്നും പോലീസ് അസോസിയേഷന്‍ അറിയിച്ചു. എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

പട്ടിയെ പരിശീലിപ്പിക്കാന്‍ ഏല്‍പ്പിച്ച പോലീസുകാരനെ പട്ടി കടിച്ചതിനെത്തുടര്‍ന്ന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പരാതി നല്‍കിയയാളെ കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റി. സുധേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ പോലീസുകാരോട് മോശമായി പെരുമാറുന്നത് പതിവാണെന്നും പരാതിയുണ്ട്.