കൊറോണ വൈറസ്; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്

നേരത്തെ കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര് കോവിഡ്-19 പരിശോധിച്ച വിവരങ്ങള് നല്കണമെന്ന് നിര്ബന്ധമുണ്ടായിരുന്നു. എന്നാല് കഴിഞ്ഞ ദിവസം ഈ ഉത്തരവ് സര്ക്കാര് പിന്വലിച്ചു.
 | 
കൊറോണ വൈറസ്; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്

കുവൈത്ത് സിറ്റി: കൊവിഡ്-19 (കൊറോണ വൈറസ്) പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് വിലക്ക് നിലനില്‍ക്കുക. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 31ആയി ഉയര്‍ന്നിരുന്നു. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കും വിലക്കുണ്ട്.

നേരത്തെ മക്കയിലും മദീനയില്‍ തീര്‍ത്ഥാടനങ്ങള്‍ നടത്തുന്ന താല്‍ക്കാലികമായി സൗദി അറേബ്യ നിര്‍ത്തലാക്കിയിരുന്നു. മുസ്ലിങ്ങളുടെ പുണ്യഭൂമിയെന്ന് അറിയപ്പെടുന്ന ഈ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനം നിരോധിക്കുന്നത് അത്യപൂര്‍വ്വമായി സംഭവമാണ്. എന്നാല്‍ അടിയന്തര സാഹചര്യത്തെ നേരിടുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് സൗദി അറേബ്യ വ്യക്തമാക്കുന്നു. സൗദി, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഇറാന്‍, യു.എ.ഇ തുടങ്ങി ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഡ്-19 പരിശോധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കോഴിക്കോട്, കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കി അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ ഇന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാനിരിക്കവെയാണ് വിമാനങ്ങള്‍ക്ക് നിരോധനം വന്നിരിക്കുന്നത്.