5 രൂപയുടെ മാസ്‌ക് വില്‍ക്കുന്നത് 50 രൂപയ്ക്ക്; ശക്തമായ നടപടി, ലൈസന്‍സ് റദ്ദാക്കും

പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില് മാസ്കിന് അമിത വില ഈടാക്കുന്നതായി ആരോപണം ഉയര്ന്നിട്ടുണ്ട്. പല കടകളിലും മാസ്ക് ഇല്ലാത്ത അവസ്ഥയാണ്.
 | 
5 രൂപയുടെ മാസ്‌ക് വില്‍ക്കുന്നത് 50 രൂപയ്ക്ക്; ശക്തമായ നടപടി, ലൈസന്‍സ് റദ്ദാക്കും

പത്തനംതിട്ട: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് വിലകൂട്ടി വില്‍ക്കുന്നതായി പരാതി. കൊച്ചിയില്‍ പല മെഡിക്കല്‍ ഷോപ്പുകളിലും മാസ്‌കുകള്‍ വില്‍ക്കുന്നത് 50 രൂപ മുതലാണ്. 5 രൂപയുടെ മാസ്‌ക് ചിലര്‍ 50 രൂപയ്ക്ക് വില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വിലകൂട്ടി മാസ്‌ക് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി മിന്നല്‍ പരിശോധനകള്‍ നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ മാസ്‌കിന് അമിത വില ഈടാക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിലകൂട്ടി വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചിട്ടുണ്ട്. സാനിറ്റൈസര്‍, മാസ്‌ക് എന്നിവ പലയിടങ്ങളിലും സ്റ്റോക്കില്ല. ഈ അവസരം മുതലാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

മൊത്തവിലക്കാര്‍ മാസ്‌കിന്റെ വില വര്‍ദ്ധിപ്പിച്ചുവെന്നും അതിനാലാണ് തങ്ങള്‍ക്ക് മാസ്‌കുകള്‍ ഉയര്‍ന്ന വിലയ്ക്ക് നല്‍കേണ്ടി വരുന്നതെന്നാണ് കടക്കാരുടെ പക്ഷം. അമിത വില ഈടാക്കുന്ന മൊത്ത കച്ചവടക്കാര്‍ക്കും ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.