സുപ്രീം കോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് ശ്രീധരന്‍പിള്ള; പ്രാര്‍ത്ഥനകള്‍ ഫലിച്ചുവെന്ന് തന്ത്രി

ശബരിമല വിധിയിലെ പുനഃപരിശോധനാ ഹര്ജികള് തുറന്ന കോടതിയില് വാദം കേള്ക്കാനുള്ള സുപ്രീം കോടതി തീരുമാനം സ്വാഗതാര്ഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് പി.എസ്.ശ്രീധരന്പിള്ള. വിശ്വാസികളുടെ വികാരം ഉള്ക്കെണ്ടെടുത്ത തീരുമാനമാണ് ഇതെന്നും ഹര്ജികളില് അന്തിമ തീരുമാനം വരുന്നതു വരെ വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും പിള്ള പറഞ്ഞു.
 | 
സുപ്രീം കോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് ശ്രീധരന്‍പിള്ള; പ്രാര്‍ത്ഥനകള്‍ ഫലിച്ചുവെന്ന് തന്ത്രി

കൊച്ചി: ശബരിമല വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. വിശ്വാസികളുടെ വികാരം ഉള്‍ക്കെണ്ടെടുത്ത തീരുമാനമാണ് ഇതെന്നും ഹര്‍ജികളില്‍ അന്തിമ തീരുമാനം വരുന്നതു വരെ വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും പിള്ള പറഞ്ഞു.

കോടതി തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഭക്തരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ഇതെന്നുമാണ് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചത്. അയ്യപ്പന്റെ അനുഗ്രഹമാണ് ഇത്. ശബരിമലയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ തീരുമാനമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്നും തന്ത്രി പറഞ്ഞു.