സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7354 പേര്‍ക്ക്; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7324 പേര്ക്ക്.
 | 
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7354 പേര്‍ക്ക്; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7354 പേര്‍ക്ക്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 672 കേസുകളുടെ ഉറവിടം വ്യക്തമല്ല. 22 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണങ്ങള്‍ 719 ആയി. 3420 പേര്‍ രോഗമുക്തി നേടി. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 61,791 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 52,755 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറത്തും തിരുവനന്തപുരത്തും സ്ഥിതി ഗുരുതരമാണ്. മലപ്പുറത്ത് ഇന്ന് 1040 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 970 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരത്ത് 935 പേര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 859 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. സെപ്റ്റംബറിലേത് ഭീതിജനകമായ സ്ഥിതിയാണ്. നിയന്ത്രണങ്ങള്‍ പാലിക്കാത്തത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

വരും ദിവസങ്ങളില്‍ സ്ഥിതി സങ്കീര്‍ണ്ണമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശം. നിലവിലുള്ള സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായി നീങ്ങാനും തീരുമാനിച്ചു.