കോവിഡ് രോഗികളുടെ എണ്ണം 400 കടക്കുന്നത് തുടര്‍ച്ചയായി മൂന്നാം ദിവസം; സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 400 കടക്കുന്നത് തുടര്ച്ചയായ മൂന്നാമത്തെ ദിവസം
 | 
കോവിഡ് രോഗികളുടെ എണ്ണം 400 കടക്കുന്നത് തുടര്‍ച്ചയായി മൂന്നാം ദിവസം; സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 400 കടക്കുന്നത് തുടര്‍ച്ചയായ മൂന്നാമത്തെ ദിവസം. ഇന്ന് 435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ദ്ധിക്കുന്നതാണ് കണക്കുകളില്‍ വര്‍ദ്ധനയുണ്ടാക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയുന്ന 215 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി കണ്ടെത്തി.

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 200ന് മുകളിലാണ്. രണ്ട് മരണങ്ങളും കോവിഡ് മൂലമാണെന്ന് ഇന്ന് ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂരില്‍ ജൂലൈ 5ന് മരിച്ച വത്സല (63) ആലപ്പുഴയില്‍ ജൂലൈ 7ന് മരിച്ച ബാബു (52) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്.