സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്; 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 488 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്ക്കത്തിലൂടെ 234 പേര്ക്കാണ് രോഗം ബാധിച്ചത്.
 | 
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്; 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 234 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. രോഗികളില്‍ പകുതിയോളം പേരും സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ട് വീതം ഐടിബിപി, ബിഎസ്എഫ് ജവാന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇന്നാണ്. അതേസമയം 143 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ 16 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 195 ആയി. പൊന്നാനിയിലെ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറവിടം അറിയാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു. 25 കേസുകളാണ് ഇവിടെ ഉറവിടം അറിയാത്തതെന്ന് വ്യക്തമായത്. പ്രദേശത്ത് നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കും.

തിരുവനന്തപുരത്ത് 69 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. ഇവരില്‍ 46 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 11 കേസുകളാണ് ജില്ലയിലുള്ളത്. ആലപ്പുഴയില്‍ 87 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 51 കേസുകള്‍ സമ്പര്‍ക്കത്തിലൂടെയാണ്. പത്തനംതിട്ടയിലെ 54 രോഗികളില്‍ 29 കേസുകള്‍ സമ്പര്‍ക്കം വഴിയാണ്. മലപ്പുറത്ത് 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ബാധിച്ചു. എറണാകുളത്ത് 47 പേരില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തലൂടെയാണ് രോഗമുണ്ടായത്. കൊല്ലത്ത് 18 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 7 കേസുകള്‍ സമ്പര്‍ക്കത്തിലൂടെയെന്ന് വ്യക്തമായി.

കോഴിക്കോട് 17 രോഗികളില്‍ 8 പേരും പാലക്കാട് 48 രോഗികളില്‍ 30 പേരും എറണാകുളത്ത് 47 രോഗികളില്‍ 30 പേരും കാസര്‍കോട് 18 രോഗികളില്‍ 7 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. കണ്ണൂരില്‍ 19 പേര്‍ക്കും തൃശൂരില്‍ 29 പേര്‍ക്കും കോട്ടയത്ത് 15 പേര്‍ക്കും വയനാട്ടില്‍ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.