സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്; മൊത്തം രോഗികള്‍ 10,000 കവിഞ്ഞു

സംസ്ഥാനത്ത് ഇന്ന് 722 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്; മൊത്തം രോഗികള്‍ 10,000 കവിഞ്ഞു

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്കാണ് രോഗം ബാധിച്ചത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 10,000 കവിഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 62 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. 5 ബിഎസ്പി ജവാന്‍മാര്‍ക്കും 3 ഐടിബിപിക്കാര്‍ക്കും രോഗം ബാധിച്ചു. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. ആകെ 84 ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്. 10 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 5372 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് തിരുവനന്തപുരത്ത് മാത്രം 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗികളുടെ എണ്ണം.