സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ്; 8474 പേര്‍ രോഗമുക്തര്‍

സംസ്ഥാനത്ത് 7020 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ്; 8474 പേര്‍ രോഗമുക്തര്‍

സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 മരണങ്ങളാണ് കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 91,784 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 81 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 54339 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.