സി.പി.ഐ നിർവാഹക സമിതി യോഗം; സി.ദിവാകരൻ വിട്ടുനിൽക്കുന്നു

സി.പി.ഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ സി. ദിവാകരൻ പങ്കെടുക്കില്ല. യോഗത്തിൽ പങ്കെടുക്കില്ലെന്ന് സി.ദിവാകരൻ കേന്ദ്രനേതൃത്വത്തെ കത്തിലൂടെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളലാണ് പങ്കെടുക്കാത്തതെന്ന് കത്തിൽ പറയുന്നു. ദിവാകരൻ അവധി അപേക്ഷ നൽകിയിരുന്നുവെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വം അറിയിച്ചു. ദിവാകരൻ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ അസ്വാഭാവികതയില്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. അദ്ദേഹം ഔദ്യോഗികമായി അവധി അറിയിച്ചിട്ടുണ്ടെന്നും പന്ന്യൻ പറഞ്ഞു.
 | 

സി.പി.ഐ നിർവാഹക സമിതി യോഗം; സി.ദിവാകരൻ വിട്ടുനിൽക്കുന്നുന്യൂഡൽഹി: സി.പി.ഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ സി. ദിവാകരൻ പങ്കെടുക്കില്ല. യോഗത്തിൽ പങ്കെടുക്കില്ലെന്ന് സി.ദിവാകരൻ കേന്ദ്രനേതൃത്വത്തെ കത്തിലൂടെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളലാണ് പങ്കെടുക്കാത്തതെന്ന് കത്തിൽ പറയുന്നു. ദിവാകരൻ അവധി അപേക്ഷ നൽകിയിരുന്നുവെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വം അറിയിച്ചു. ദിവാകരൻ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ അസ്വാഭാവികതയില്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. അദ്ദേഹം ഔദ്യോഗികമായി അവധി അറിയിച്ചിട്ടുണ്ടെന്നും പന്ന്യൻ പറഞ്ഞു.

തിരുവനന്തപുരം സീറ്റിന്റെ കാര്യത്തിലുണ്ടായ പ്രശ്‌നങ്ങളും ദിവാകരനെതിരെ എടുത്ത നടപടിയും യോഗത്തിൽ ചർച്ചയായേക്കുമെങ്കിലും അത് സംബന്ധിച്ച് കൂടുതൽ നടപടികളിലേക്ക് പോകാനിടയില്ലെന്ന് സൂചനകളുണ്ടായിരുന്നു. കേരളത്തിൽ എടുത്ത നടപടികൾ അവിടെ അവസാനിച്ചുവെന്നും അക്കാര്യം കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിനിടെയിലാണ് യോഗത്തിൽ നിന്ന് ദിവാകരൻ വിട്ട് നിൽക്കുന്നത്.

22-ാം പാർട്ടി കോൺഗ്രസിന്റെ വേദിയും സമയക്രമവും അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാനാണ് പ്രധാനമായും യോഗം ചേരുന്നത്. പാർട്ടി കോൺഗ്രസിന്റെ വേദി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ച് ദേശീയ കൗൺസിലിന്റെ അംഗീകാരം വാങ്ങും. സമ്മേളനങ്ങളുടെ അജണ്ടയും സമയക്രമവും അടക്കമുള്ള കാര്യങ്ങളും ദേശീയ നിർവാഹകസമിതിയും കൗൺസിലും ചർച്ച ചെയ്ത് തീരുമാനിക്കും.