ജോയ്‌സ് ജോര്‍ജിനെ പുകഴ്ത്തി എം.എം.മണി; ഒന്നും ചെയ്തില്ലെന്ന് വേദിക്കരികെ നിന്ന് പ്രവര്‍ത്തകന്‍; വീഡിയോ

ഇടുക്കി എംപി ജോയ്സ് ജോര്ജിനെ ഒന്നു പുകഴ്ത്താന് ശ്രമിച്ച എം.എം.മണിക്ക് വേദിക്കരികില് നിന്നു തന്നെ തിരിച്ചടി. കഴിഞ്ഞ അഞ്ചു വര്ഷത്തില് ഒരു എംപിക്ക് എങ്ങനെയൊക്കെ പ്രവര്ത്തിക്കാമെന്ന് ജോയ്സ് കാണിച്ചു തന്നു എന്നാണ് എം.എം.മണി പറയാന് ശ്രമിച്ചത്. 'അത് നിങ്ങള് തന്നെ പറ' എന്ന് സദസിലുള്ളവരോട് പറഞ്ഞ് പിഴച്ചു. വേദിക്ക് തൊട്ടു താഴെ നിന്ന ഒരാള് എംപി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞതോടെ മന്ത്രി പ്രതിരോധത്തിലായി. മറ്റു പാര്ട്ടി പ്രവര്ത്തകര് പിന്തിരിപ്പിക്കാന് ശ്രമിച്ചിട്ടും സിപിഎം പ്രവര്ത്തകനെന്ന് തോന്നിക്കുന്ന ഇയാള് എംപിയെ വിമര്ശിച്ചു കൊണ്ടിരുന്നു. ഉത്തരം മുട്ടിയപ്പോള് സ്വതസിദ്ധമായ ഇടുക്കി ശൈലിയില് 'ഒന്നു പോ ഉവ്വേ' എന്നു പറഞ്ഞിട്ടും പിന്മാറാതിരുന്ന പ്രവര്ത്തകനെ പിന്നീട് പോലീസെത്തിയാണ് മാറ്റിയത്.
 | 
ജോയ്‌സ് ജോര്‍ജിനെ പുകഴ്ത്തി എം.എം.മണി; ഒന്നും ചെയ്തില്ലെന്ന് വേദിക്കരികെ നിന്ന് പ്രവര്‍ത്തകന്‍; വീഡിയോ

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെ ഒന്നു പുകഴ്ത്താന്‍ ശ്രമിച്ച എം.എം.മണിക്ക് വേദിക്കരികില്‍ നിന്നു തന്നെ തിരിച്ചടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഒരു എംപിക്ക് എങ്ങനെയൊക്കെ പ്രവര്‍ത്തിക്കാമെന്ന് ജോയ്‌സ് കാണിച്ചു തന്നു എന്നാണ് എം.എം.മണി പറയാന്‍ ശ്രമിച്ചത്. ‘അത് നിങ്ങള് തന്നെ പറ’ എന്ന് സദസിലുള്ളവരോട് പറഞ്ഞ് പിഴച്ചു. വേദിക്ക് തൊട്ടു താഴെ നിന്ന ഒരാള്‍ എംപി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞതോടെ മന്ത്രി പ്രതിരോധത്തിലായി. മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും സിപിഎം പ്രവര്‍ത്തകനെന്ന് തോന്നിക്കുന്ന ഇയാള്‍ എംപിയെ വിമര്‍ശിച്ചു കൊണ്ടിരുന്നു. ഉത്തരം മുട്ടിയപ്പോള്‍ സ്വതസിദ്ധമായ ഇടുക്കി ശൈലിയില്‍ ‘നിങ്ങള് ചുമ്മാ പോന്നേ’ എന്നു പറഞ്ഞിട്ടും പിന്മാറാതിരുന്ന പ്രവര്‍ത്തകനെ പിന്നീട് പോലീസെത്തിയാണ് മാറ്റിയത്.

വീഡിയോ കാണാം