85 സീറ്റില്‍ മത്സരിക്കും, ഐസക്കും സുധാകരനുമില്ല; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

മാനദണ്ഡങ്ങളില് മാറ്റമില്ലാതെ സിപിഎം സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചു.
 | 
85 സീറ്റില്‍ മത്സരിക്കും, ഐസക്കും സുധാകരനുമില്ല; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: മാനദണ്ഡങ്ങളില്‍ മാറ്റമില്ലാതെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 83 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 2016ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലായിരിക്കും മത്സരിക്കുക. ദേവികുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവരെയുള്‍പ്പെടെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് സിപിഎം നിയമസഭയിലേക്ക് അങ്കത്തിനൊരുങ്ങിയിരിക്കുന്നത്. 11 വനിതകളും പട്ടികയിലുണ്ട്. .

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേരാണ് മത്സരിക്കുന്നത്. പ്രാദേശികമായി എതിര്‍പ്പുയര്‍ന്ന പൊന്നാനി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ സിപിഎം തയ്യാറായിട്ടില്ല. പാര്‍ലമെന്ററി വേദികള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ടെന്നും മാനദണ്ഡങ്ങള്‍ നടപ്പാക്കിയത് പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനാണെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക

ഉദുമ-സിഎച്ച് കുഞ്ഞമ്പു

തൃക്കരിപ്പുര്‍-എം രാജഗോപാല്‍

പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍

കല്ല്യാശ്ശേരി-എം വിജിന്‍

തളിപ്പറമ്പ-എം.വി ഗോവിന്ദന്‍

അഴീക്കോട്-കെ.വി സുമേഷ്

ധര്‍മടം-പിണറായി വിജയന്‍

തലശ്ശേരി-എ.എന്‍ ഷംസീര്‍

മട്ടന്നൂര്‍-കെ.കെ ശൈലജ

പേരാവൂര്‍-സക്കീര്‍ ഹുസൈന്‍

മാനന്തവാടി-കേളു

സുല്‍ത്താന്‍ ബത്തേരി-എം.എസ്.വിശ്വനാഥ്

കൊയിലാണ്ടി-കാനത്തില്‍ ജമീല

പേരാമ്പ്ര-ടി.പി രാമകൃഷ്ണന്‍

ബാലുശ്ശേരി-സച്ചിന്‍ദേവ്

കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പുര്‍-പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി-ലിന്റോ ജോസഫ്

കൊടുവള്ളി- കാരാട്ട് റസാഖ്

കുന്നമംഗലം-പി.ടി.എ റഹീം

പൊന്നാനി-പി. നന്ദകുമാര്‍

തിരൂര്‍-ഗഫൂര്‍ പി.ല്ലിലീസ്

താനൂര്‍- വി.അബ്ദുറഹിമാന്‍

തവനൂര്‍-കെ.ടി.ജലീല്‍

മലപ്പുറം-പാലോളി അബ്ദുറഹിമാന്‍

പെരിന്തല്‍മണ്ണ-കെ.പി.മുഹമ്മദ് മുസ്തഫ

നിലമ്പൂര്‍-പി.വി.അന്‍വര്‍

മങ്കട-അഡ്.റഷീദ് അലി

വേങ്ങര-ജിജി.പി.

വണ്ടൂര്‍-പി.മിഥുന

തൃത്താല- എം.ബി രാജേഷ്

ഷൊര്‍ണൂര്‍-പ.മമ്മിക്കുട്ടി.

ഒറ്റപ്പാലം- കെ.പ്രേംകുമാര്‍

കോങ്ങാട്-കെ.ശാന്തകുമാരി

മലമ്പുഴ-എ പ്രഭാകരന്‍

പാലക്കാട്- അഡ്.സി.പി.പ്രമോദ്

തരൂര്‍- പി.പി.സുമോദ്

നെന്മാറ-കെ ബാബു

ആലത്തൂര്‍-കെ.ഡി പ്രസേനന്‍

ഇരിങ്ങാലക്കുട- ആര്‍. ബിന്ദു,

കുന്നംകുളം-എ.സി.മൊയ്തീന്‍

ചേലക്കര-കെ.രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട- ആര്‍. ബിന്ദു

മണലൂര്‍- മുരളി പെരുനെല്ലി

വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി

ഗുരുവായൂര്‍- എന്‍.കെ.അക്ബര്‍

പുതുക്കാട്- കെ.കെ. രാമചന്ദ്രന്‍

വടക്കാഞ്ചേരി-സേവ്യര്‍ ചിറ്റിലപ്പള്ളി

ആലുവ-ഷെല്‍ന നിഷാദലി

കുന്നത്തുനാട്-പിവി ശ്രീനിജന്‍

വൈപ്പിന്‍-കെഎന്‍ ഉണ്ണികൃഷ്ണന്‍

കളമശ്ശേരി-പി.രാജീവ്

തൃക്കാക്കര- ജെ ജേക്കബ്

കൊച്ചി- കെജെ മാക്‌സി

തൃപ്പൂണിത്തുറ-എം സ്വരാജ്

കോതമംഗലം -ആന്റണി ജോണ്‍

ഉടുമ്പന്‍ ചോല- എം.എം മണി

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- അനില്‍കുമാര്‍

ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍

ചെങ്ങന്നൂര്‍- സജി ചെറിയാന്‍

മാവേലിക്കര- എം.എസ് അരുണ്‍കുമാര്‍

കായംകുളം- യു പ്രതിഭ

അമ്പലപ്പുഴ- എച്ച് സലാം

ആലപ്പുഴ- ടി.പി ചിത്തരഞ്ജന്‍

അരൂര്‍- ദലീമ ജോജോ

കോന്നി- ജനീഷ്‌കുമാര്‍

ആറന്‍മുള – വീണ ജോര്‍ജ്

കൊല്ലം- എം മുകേഷ്

കുണ്ടറ – മേഴ്സിക്കുട്ടിയമ്മ

കൊട്ടാരക്കര- കെ.എന്‍ ബാലഗോപാല്‍

ചവറ- സുജിത്ത വിജയന്‍

ഇരവിപുരം- എന്‍ നൗഷാദ്

നെയ്യാറ്റിന്‍കര- അന്‍സലന്‍

കാട്ടാക്കട- ഐ.ബി സതീഷ്

പാറശ്ശാല-സി.കെ ഹരീന്ദ്രന്‍

അരുവിക്കര- സ്റ്റീഫന്‍

നേമം- വി. ശിവന്‍കുട്ടി

വട്ടിയൂര്‍ക്കാവ്- പ്രശാന്ത്

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍

വാമനപുരം- ഡി.കെ മുരളി

ആറ്റിങ്ങല്‍- ജെ.എസ് അംബിക

വര്‍ക്കല- വി ജോയ്