പോത്തൻകോട് സി.പി.എം-ആർ.എസ്.എസ് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

പോത്തൻകോട് വീണ്ടും സി.പി.എം-ആർ.എസ്.എസ് സംഘർഷം. സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കണ്ണന് വെട്ടേറ്റു. ഇന്ന് രാവിലെ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ പ്രകടനത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് വെട്ടേറ്റത്.
 | 
പോത്തൻകോട് സി.പി.എം-ആർ.എസ്.എസ് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരം: പോത്തൻകോട് വീണ്ടും സി.പി.എം-ആർ.എസ്.എസ് സംഘർഷം. സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കണ്ണന് വെട്ടേറ്റു. ഇന്ന് രാവിലെ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ പ്രകടനത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് വെട്ടേറ്റത്. ഇന്നലെ പോത്തൻകോട് പ്ലാമൂട്ടിൽ ഡി.വൈ.എഫ്.ഐ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് നേരെ ഒരു സംഘം കല്ലേറ് നടത്തിയതാണ് സംഘർഷത്തിന് കാരണമായത്.

സംഘർഷമുണ്ടായതിനെ തുടർന്ന് ഇവിടെ ഹർത്താൽ ആചരിക്കുകയായിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും സംഘർഷമുണ്ടായത്. സ്ഥിതി വഷളായതിനെ തുടർന്ന് സി.പി.എം-ആർ.എസ്.എസ് പ്രവർത്തകർക്കു നേരെ പോലീസ്  ലാത്തിവീശി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. ഒരു മാസം മുമ്പ് സമീപപ്രദേശമായ അയിരൂപ്പാറയിലും സംഘർഷം ഉണ്ടായിരുന്നു.

അതിനിടെ സംഘർഷത്തെ തുടർന്ന് പോത്തംകോടും അയിരൂപ്പാറയിലും ജില്ലാ കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കാനും ആയുധം കൊണ്ടു നടക്കാനും പാടില്ലെന്ന് കലക്ടർ നിർദ്ദേശിച്ചു.