കോവിഡ് രോഗികളുടെ എണ്ണം 20,000 വരെയെത്താമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന സംഖ്യ 20,000 വരെ ആയേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
 | 
കോവിഡ് രോഗികളുടെ എണ്ണം 20,000 വരെയെത്താമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന സംഖ്യ 20,000 വരെ ആയേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 10,000 മുതല്‍ 20,000നുമിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാം. മരണ നിരക്കും ഇതനുസരിച്ച് വര്‍ദ്ധിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നതെന്നും മന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ഇത്തരമൊരു രോഗവ്യാപനത്തെ തടയേണ്ടതായിട്ടുണ്ട്. അതിനായി ഒരുപാട് ആളുകള്‍ രോഗവ്യാപനം തടയാനായി പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ട്.

കോവിഡിനെ ചെറുക്കുന്നതിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനത്തിനായി കോവിഡ് ബ്രിഗേഡ് സ്ഥാപിക്കുകയാണെന്നും അതില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും നോണ്‍ മെഡിക്കല്‍ മേഖലയില്‍ എംഎസ്ഡബ്ല്യു, എംസിഎ തുടങ്ങിയ ബിരുദധാരികളും വോളണ്ടിയറായി പ്രവര്‍ത്തിക്കുന്നവരും മുന്നോട്ടു വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വീഡിയോ കാണാം

കോവിഡ് ബ്രിഗേഡ്

കോവിഡ് ബ്രിഗേഡ്കരുതലിന്റെ കരുത്ത്അണിചേരൂ…… https://covid19jagratha.kerala.nic.in/

Posted by K K Shailaja Teacher on Wednesday, August 12, 2020