കരുണാകരൻ സർക്കാർ പാമൊലിൻ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റെന്ന് ജിജി തോംസൺ

പാമൊലിൻ കേസിൽ പ്രതികരണവുമായി ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്ത്. കരുണാകരൻ സർക്കാർ പാമൊലിൻ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റാണെന്ന് ജിജി തോംസൺ പറഞ്ഞു.
 | 

കരുണാകരൻ സർക്കാർ പാമൊലിൻ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റെന്ന് ജിജി തോംസൺ

തിരുവനന്തപുരം: പാമൊലിൻ കേസിൽ പ്രതികരണവുമായി ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്ത്. കരുണാകരൻ സർക്കാർ പാമൊലിൻ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റാണെന്ന് ജിജി തോംസൺ പറഞ്ഞു. ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മന്ത്രിസഭാ തീരുമാനം അംഗീകരിക്കേണ്ടി വന്നു. ഈ കേസിലാണ് തന്നെ പ്രതിയാക്കി 25 വർഷമായി കേസു നടത്തുന്നതെന്നും ജിജി തോംസൺ പറഞ്ഞു.

കെ. കരുണാകരൻ മുഖ്യമന്ത്രിയും ടി.എച്ച്. മുസ്തഫ ഭക്ഷ്യമന്ത്രിയുമായിരുന്ന കാലത്ത് 1992 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 15,000 ടൺ പാമൊലിൻ ഇറക്കുമതി ചെയ്തതിൽ സംസ്ഥാനത്തിനു 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണു കേസ്. കേസിൽ മുൻ മുഖ്യമന്ത്രി കരുണാകരനായിരുന്നു ഒന്നാം പ്രതി. നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. സംഭവം നടക്കുമ്പോൾ സിവിൽ സപ്ലൈസ് എം.ഡിയായിരുന്നു ജിജി തോംസൺ. ഇവരെ കൂടാതെ മുൻ ചീഫ് സെക്രട്ടറി എസ്. പദ്മകുമാർ, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു. പാമൊലിൻ കമ്പനി ഡയറക്ടർമാരായ വി. സദാശിവൻ, ശിവരാമകൃഷ്ണൻ, മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ പി.ജെ. തോമസ് എന്നിവരും കേസിൽ പ്രതികളാണ്.