ഹർത്താൽ ആഹ്വാനം കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹർത്താൽ ആഹ്വാനം ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഹർത്താലിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ നിയമ നിർമ്മാണം നടത്തണമെന്നും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
 | 
ഹർത്താൽ ആഹ്വാനം കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി:
ഹർത്താൽ ആഹ്വാനം ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഹർത്താലിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ നിയമ നിർമ്മാണം നടത്തണമെന്നും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹർത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പിളളി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ സ്ഥാപനങ്ങൾ ഹർത്താൽ ദിനത്തിലെ നഷ്ടത്തെ കുറിച്ച് കണക്ക് നൽകണം. പൊതുമുതൽ നശീകരണം സംബന്ധിച്ച കേസുകളിൽ കാര്യക്ഷമമായി പ്രവർത്തിക്കണം. ഹർത്താലാഹ്വാനം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയാനാകില്ലെന്നും കോടതി അറിയിച്ചു.